ഭർതൃവീട്ടിൽനിന്നു തിരിച്ചെത്തി, പിന്നാലെ 22കാരി തൂങ്ങിമരിച്ചനിലയിൽ; വിവാഹം ഒന്നരവർഷം മുൻപ്

0
18

കോഴിക്കോട് ∙ നാദാപുരത്ത് നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ഓർക്കാട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമ (22) ആണ് മരിച്ചത്. പട്ടാണിയിലെ സ്വന്തം വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഫിദയെ കണ്ടത്.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽനിന്നു തൂണേരിയിലെ സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here