ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞാൽ സ്പോട്ടില്‍ ലൈസൻസ്; വമ്പൻ മാറ്റങ്ങളുമായി എംവിഡി

0
42

കേരളത്തിലെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ വൻമാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റ് ക്യാമറയിൽ പകർത്തുകയും ഡ്രൈവിംഗ് ലൈസൻസ് സ്പോട്ടിൽ തന്നെ നൽകുകയും ചെയ്യുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ടാബുകളാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനാണ്ഒന്നാം തീയ്യതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ ഒന്നാം തീയ്യതി ശബള വിതരണം ആരംഭിക്കും. എട്ട് വർഷത്തിനിടയിൽ ആയിരം കോടിയാണ് കെഎസ്ആർടിസിക്ക് സർക്കാർ നൽകിയതെന്നും മന്ത്രി പറഞ്ഞു.

ശമ്പളത്തെക്കാൾ കൂടുതൽ പെൻഷനാണ് നൽകുന്നത്. കെഎസ്ആർടിസിയുടെ നഷ്ട്ടം കുറഞ്ഞു. മൂന്ന് മാസം കൊണ്ട് കോർപ്പറേഷനില്‍ പൂർണമായും കമ്പ്യൂട്ടർ വൽക്കരണം പൂർത്തിയാക്കും. അഞ്ച് ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. ഉടൻ തീർപ്പാക്കാനും നിർദേശം നൽകിയെന്നും മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here