കാസർകോട്: ഗൾഫിൽ പോകുന്നതിന്റെ മുന്നോടിയായി ബയോഡേറ്റ അയച്ചു കൊടുക്കാൻ പോയ കുമ്പള മുട്ടം കുന്നിൽ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നു തെറിച്ചു വീണു മരിച്ചു. മുട്ടം കുന്നിലെ അബ്ദുൾ റഹിമാന്റെ മകൻ ഹുസൈൻ സവാദ് (35) ആണ് മരിച്ചത്. വെളളിയാഴ്ച സന്ധ്യയോടുപ്പിച്ചായിരുന്നു അപകടം. കുമ്പള റെയിൽവേ സ്റ്റേഷൻ അടുക്കാറായപ്പോൾ സവാദ് ഡോറിനടുത്തേക്ക് മാറുകയായിരുന്നെന്ന് പറയുന്നു. ട്രെയിൻ ആരിക്കാടി മുർത്തോട്ടിയിൽ എത്തിയപ്പോൾ സവാദ് ട്രെയിനിൽ നിന്നു തെറിച്ചുവീണു. ഇതു കണ്ട മറ്റു യാത്രക്കാർ ഉടൻ കുമ്പള പൊലീസിനേയും റെയിൽവെ സ്റ്റേഷനിലും വിവരം അറിയിച്ചു. വിവരം അറിഞ്ഞുടനെ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിക്ക് കൊണ്ടു പോയി. ബയോഡേറ്റ ഗൾഫിലേക്കയക്കാൻ കാസർകോട്ടേക്കായിരുന്നു സവാദ് വീട്ടിൽ നിന്നു പോയതെന്ന് പറയുന്നു. പിന്നീട് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരിക്കും മംഗലാപുരത്ത് പോയതെന്ന് കരുതുന്നു. നഫീസയാണ് മാതാവ്. സഹോദരങ്ങൾ: നിസാർ, സബീന.