തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു.
വേതന പാക്കേജ് പരിഷ്ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളുടെ സമരം.
ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങൾ പണിമുടക്കുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.