മലപ്പുറം∙ യുഡിഎഫ് പ്രവേശന ചർച്ചകൾ സജീവമാക്കി പി.വി.അൻവർ എംഎൽഎ. യുഡിഎഫ് നേതാക്കളെ അൻവർ കാണും. ഇന്നു പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. നിലമ്പൂർ ഡിഎഫ്ഒ ഓഫിസ് മാർച്ചിനു പിന്നാലെയുണ്ടായ അൻവറിന്റെ അറസ്റ്റിനെ തുടർന്നു യുഡിഎഫ് നേതാക്കൾ അനുകൂല സമീപനമാണ് സ്വീകരിച്ചത്. അതേസമയം, മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നു വനനിയമ ഭേദഗതി വിഷയത്തിൽ അൻവർ മാധ്യമങ്ങളോടു പ്രതികരിച്ചു.
അൻവറിന്റെ വാർത്താ സമ്മേളനത്തിൽനിന്ന്
വനനിയമഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനനിയമഭേദഗതിയുടെ ഭീകരത അറിയാനിരിക്കുന്നതേയുള്ളൂ. വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം നടക്കുന്നു. പുഴയുടെ അവകാശവും വനംവകുപ്പിന്റെ കീഴിലാക്കാൻ നീക്കം. വനം മന്ത്രി എന്തു സംഭാവനയാണ് കേരളത്തിന് നൽകിയിരിക്കുന്നത്.’’