ജനങ്ങളോടും ജനപ്രതിനിധികളോടും പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം; താക്കീതുമായി ഡിജിപിയുടെ സര്‍ക്കുലര്‍

0
6

തിരുവനന്തപുരം: പോലീസുകാരെ ‘മര്യാദ പഠിപ്പിക്കാന്‍’ വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും ഡിജിപി കര്‍ശനഭാഷയില്‍ ഓര്‍മിപ്പിച്ചു.

വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ജനപ്രതിനിധികളോടും മാന്യത വിട്ട് പെരുമാറരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കാലാകാലങ്ങളില്‍ ഈ കാര്യ അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here