കാസര്‍കോട്: ബങ്കര മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം. രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഹൊസബെട്ടു സ്വദേശി അഷ്‌റഫ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസെടുത്തത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിലെ എ.എസ്.ഐ അതുല്‍ രാം(25), സിവില്‍ പൊലീസ് ഓഫീസര്‍ മണിപ്രസാദ്(32)എന്നിവരെയാണ് അഷ്‌റഫ് ആക്രമിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. അസമയത്ത് കണ്ട ആളുകളെ ചോദ്യംചെയ്ത വിരോധത്തില്‍ പൊലീസിനെ അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും പിന്നീട് സിവില്‍ പൊലീസ് ഓഫീസറായ മണിപ്രസാദിനെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് മകനെത്തി പ്രതിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു. പരിക്കേറ്റ പൊലീസുകാരന്‍ മണിപ്രസാദ് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി.
Home Latest news മഞ്ചേശ്വരത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന് നേരെ അക്രമം; രണ്ടുപേര്‍ക്കെതിരെ കേസ്