ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ വധശിക്ഷ ഹൈക്കോടതിയുടെ അംഗീകാരത്തോടെ മാത്രം; രേഖകൾ കൈമാറും

0
68

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ വധശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതിയുടെ അംഗീകാരത്തോടെ മാത്രം. കേസിന്റെ രേഖകൾ ഹൈക്കോടതിക്ക് കൈമാറാനും ഉത്തരവ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു.

കേസിലെ മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെ 3 വര്‍ഷം തടവുശിക്ഷയും രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെവിടുകയും ചെയ്തു. കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു.
586 പേജുള്ള വിധിയാണ് വായിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here