ഉപ്പള : കാസർകോട്-മംഗളൂരു റൂട്ടിലെ കേരള ആർ.ടി.സി. ബസുകളിലെ നിരക്കുവർധന പിൻവലിക്കണമെന്നാവശ്യപ്പട്ട് എ.കെ.എം.അഷ്റഫ് എം.എൽ.എ. ഗതാഗതമന്ത്രി ഗണേഷ് കുമാറിനെ നേരിൽക്കണ്ട് കത്ത് നൽകി. കർണാടകയിൽ ബസ് നിരക്ക് വർധിപ്പിച്ചപ്പോൾ കേരള ആർ.ടി.സി.യും വർധിപ്പിച്ചത് പിൻവലിക്കണമെന്ന് എം.എൽ.എ.യും ആവശ്യപ്പെട്ടു.
ദിവസേന ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് കോളേജുകളിലേക്കടക്കം പോയിവരുന്ന വിദ്യാർഥികൾക്കും രോഗികൾ അടക്കമുള്ള ആയിരങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് നടപടിയെന്നും പ്രശ്നം പരിഹരിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.