വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയെടുത്തത് ഒരു കോടിയോളം രൂപ. കാസർഗോഡ് പെറുവടി സ്വദേശി പിടിയിലായത് ഇമെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ

0
97

വടകര: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയുടെ ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ സൈബർ ക്രൈം പൊലീസ് സംഘം അറസ്റ്റ്ചെയ്തു. കാസർകോട്‌ പെരുവോഡി ഹൗസിൽ മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്.

പരാതിക്കാരനെ ഒരു വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു.

ഇ മെയിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒളിവിൽ പോയ ഇയാൾക്കെതിരെ പൊലീസ്‌ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തിൽ എത്തിയ മുഹമ്മദ് ഇൻഷാദിനെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സൈബർ ക്രൈം പൊലീസ് ഇൻസ്പക്ടർ സി ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ എസ് അബ്ദുൽ ജലീൽ, എസ്‌സിപിഒ കെ എം വിജു, സിപിഒമാരായ അബ്ദുൾ സമദ്, ശരത്ത് ചന്ദ്രൻ, എം ശ്രീനേഷ് എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here