കുമ്പള കണിപ്പുര ക്ഷേത്രോത്സവം വെടിക്കെട്ട്: ഭാരവാഹികളുടെ പേരിൽ കേസ്

0
116

കുമ്പള: കണിപുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയിൽ നടന്ന വെടിക്കെട്ടിന്റെ പേരിൽ ഭാരവാഹികളുടെ പേരിൽ പോലീസ് കേസെടുത്തു.

ജില്ലാ ഫൊറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തിക്കുന്നതിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ പടക്കങ്ങൾ ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. ക്ഷേത്രം പ്രസിഡൻറ് കെ. സദാനന്ദ കാമത്ത്, സെക്രട്ടറി എസ്. സദാനന്ദ കാമത്ത്, കമ്മിറ്റിയംഗങ്ങളായ മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര കാമത്ത് എന്നിവരുടെ പേരിലാണ് കേസ്.

കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ പരിശോധനയെ തുടർന്നാണ് കേസെടുത്തത്.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ, പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിനെ തുടർന്നാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here