വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചു വിറ്റുവെന്ന സാമൂഹ്യ മാധ്യമ പ്രചരണം അടിസ്ഥാനരഹിതമെന്നു പഞ്ചായത്ത് ഭരണസമിതി

0
29

കാസര്‍കോട്: വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാന്‍ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തു ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചുവിറ്റുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്തു ഭരണസമിതി കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 24നു ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലകളിലേക്കു പഞ്ചായത്തു മെമ്പര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍, മജീദ് പച്ചമ്പള എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നു സംഭരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും അവശ്യവസ്തുക്കളും വയനാട്ടിലെത്തിക്കുകയും മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബുവിനു കൈമാറുകയും ചെയ്തെന്ന് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫല്‍, വൈ.പ്രസിഡണ്ട് യൂസഫ് ഹേരൂര്‍, സ്ഥിരം സമിതി അധ്യക്ഷ ഇര്‍ഫാന ഇക്ബാല്‍, മജീദ് പച്ചമ്പള എന്നിവര്‍ കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വസ്തുത ഇതായിരിക്കെ ദുരിതബാധിതരുടെ പേരില്‍ ശേഖരിച്ച സാധനങ്ങള്‍ മറിച്ചുവിറ്റു കീശയിലിട്ടുവെന്ന ആരോപണം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ തേജോവധം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here