കാസര്‍കോട്: പത്തുവയസ്സുള്ള നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ആദ്യത്തെ രണ്ട് പരാതികള്‍ ലഭിച്ചത്. ഇതു സംബന്ധിച്ചാണ് അധ്യാപകനെതിരെ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രതിയായ അധ്യാപകന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് സമാനരീതിയിലുള്ള മറ്റു രണ്ടു പരാതികളില്‍ കൂടി പോക്‌സോ കേസുകളെടുത്തത്.
Home Latest news നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകനെതിരെ മഞ്ചേശ്വരം പൊലീസ് 4 പോക്‌സോ കേസെടുത്തു, പ്രതി ഒളിവില്‍