കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയിലായി. അംഗടിമൊഗര്‍ ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍(36) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലാണ് ഇയാള്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റില്‍ വച്ച് ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. കാസര്‍കോട് ഭാഗത്ത് വില്‍പന നടത്തുന്നതിന് വേണ്ടി ബംഗളൂരുവില്‍ നിന്നാണ് നഫ്‌സല്‍ എംഡിഎംഎ കൊണ്ട് വന്നതെന്നും ഇതിന് വിപണിയില്‍ 15 ലക്ഷം രൂപയോളം വിലയുണ്ടെന്നും പൊലീസ് പറഞ്ഞു.