നിങ്ങളുടെ കൈയില്‍ പഴയ ഐഫോണ്‍ ആണോ? ഈ മോഡലുകളില്‍ 2025 മുതൽ വാട്സാപ്പ് ലഭ്യമാകില്ല

0
76

പഴയ ഐഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. 2025 മേയ് മുതലാവും പഴയ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ലഭിക്കാതെ വരിക. മേയ് മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഐ.ഒ.എസ് 15.1, അല്ലെങ്കില്‍ അതിനുശേഷമുള്ള പതിപ്പുകള്‍ വേണ്ടിവരും. ഐ.ഒ.എസ്12.5.7ന് ശേഷം അപ്‌ഡേറ്റ് ചെയ്യാത്ത ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങിക്കുകയോ ആണ് പരിഹാരം. വാബെറ്റാഇന്‍ഫോ (WABetaInfo) എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ്, ഐ.ഒ.എസ് 12-ഉം അതിനുശേഷവുമുള്ള പതിപ്പുകളില്‍ സപ്പോര്‍ട് ചെയ്യുന്നുണ്ട്. പുതിയ ഐഫോണുകള്‍ ഉള്ളവരേയോ ഐ.ഒ.എസ് 15, അല്ലെങ്കില്‍ അതിനു മുകളിലുള്ള പതിപ്പുകള്‍ ഉള്ളവരേയോ വാട്‌സ് ആപ്പിന്റെ പുതിയ തീരുമാനം ബാധിക്കില്ല.

ഐഫോണ്‍ 5s, ഐഫോണ്‍ 6, ഐഫോണ്‍ 6s എന്നീ പഴയ ഫോണുകളിലാണ് വാട്‌സ് ആപ്പ് ലഭിക്കാതെ വരിക. ഐഫോണ്‍ 5s 2013ലും മറ്റു രണ്ടും 2014-ലും പുറത്തിറങ്ങിയവയാണ്. അതിനാല്‍ വാട്‌സാപ്പ് ആവശ്യപ്പെടുന്ന ഐ.ഒ.എസ് പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ ഈ മോഡലുകള്‍ക്ക് കഴിയില്ല. പത്ത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ മോഡലുകള്‍ ആയതിനാല്‍ കുറച്ചുപേര്‍ മാത്രമേ ഈ ഫോണുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ.അതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ഇതുമൂലം പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വാട്‌സ് ആപ്പിന്റെ വിലയിരുത്തല്‍.

ഐ.ഒ.എസിലെ നൂതന മുന്നേറ്റങ്ങളെ പ്രയോജനപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് പഴയ ഐഫോണുകള്‍ പിന്തുണയ്ക്കുന്നത് നിര്‍ത്താനുള്ള വാട്‌സാപ്പിന്റെ തീരുമാനം. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള ആപ്പുകളെല്ലാം അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അപ്‌ഡേറ്റുകള്‍ വരുമ്പോള്‍ പഴയ സോഫ്റ്റ് വെയറുമായി ആപ്പുകള്‍ക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here