കാസര്‍കോട്: പൊലീസിനെ കണ്ട് അമിതവേഗതയില്‍ മുന്നോട്ട് നീങ്ങിയ കാര്‍ പിടികൂടി നടത്തിയ പരിശോധനയില്‍ കത്തികളും കൊടുവാളും മുഖം മൂടിയും കയ്യുറയും കണ്ടെടുത്തു. കാര്‍ ഓടിച്ചിരുന്ന ബണ്ട്വാള്‍, ആംട്ടാടി ലൊറേറ്റോവിലെ ആദ്‌ലി ജോക്കിന്‍ കാസ്റ്റിലിനോ എന്നയാളെ അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ബന്തിയോട്-പെര്‍മുദെ റോഡിലെ ഗോളിനടുക്കയിലാണ് സംഭവം. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്. ഗോളിനടുക്കയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള കാര്‍. പൊലീസ് വാഹനം കണ്ടതോടെ കാര്‍ മുന്നോട്ടു നീങ്ങി. ഇതില്‍ സംശയം തോന്നിയ പൊലീസ്‌വാഹനം കാറിനെ മറി കടന്ന് റോഡ് ബ്ലോക്ക് ചെയ്തു. കാര്‍ ഓടിച്ചിരുന്ന യുവാവിനെ ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായി ഒന്നും ലഭിച്ചില്ല. സംശയം തേന്നി കാറിനകത്തു പരിശോധിച്ചപ്പോഴാണ് മാറ്റിനു അടിഭാഗത്തു ഒളിപ്പിച്ച നിലയില്‍ വടിവാള്‍ കണ്ടെത്തിയത്. ഡാഷിനകത്തു നിന്നു കയ്യുറകളും മുഖം മൂടിയും കണ്ടെത്തി. ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കത്തികള്‍. യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ആംസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. എസ്.ഐ ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാബു, ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Home Latest news പൊലീസിനെ കണ്ട് മുന്നോട്ട് നീങ്ങിയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി; കാറിനകത്ത് കത്തികളും കൊടുവാളും മുഖംമൂടിയും ഗ്ലൗസും;...