724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ; അപാകത കണ്ടെത്തിയത് ഉപതെരഞ്ഞെടുപ്പിന് ശേഷം

0
66

മുസാഫർപുർ∙ ബിഹാറിലെ തിര്ഹുട്ട് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഔറായി പോളിങ് ബൂത്തിലെ 724 വോട്ടർമാരിൽ 138 പേർക്കും ഒരേ അച്ഛൻ ! പട്ടിക തയാറാക്കുമ്പോഴുണ്ടായ സാങ്കേതികത്തകരാറു കാരണം എല്ലാ അഞ്ചാമത്തെ വോട്ടർക്കും ഒരേ അച്ഛനായിപ്പോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം.

മുന്ന കുമാർ എന്ന പേരാണ് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ആവർത്തിച്ചു വന്നത്. 18 സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലത്തിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പേരിലെ പിഴവുമൂലം ആർക്കും വോട്ട് നഷ്ടമായില്ല. മണ്ഡലത്തിൽ 1.5 ലക്ഷം വോട്ടർമാരുണ്ട്. തിരഞ്ഞെടുപ്പിനുശേഷം പ്രശ്നം പരിഹരിക്കുമെന്നു ഡപ്യുട്ടി കലക്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here