2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ! ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ

0
148

സൂറിച്ച്: 2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയകും. ഇക്കാര്യം. ഫിഫ ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടു. അതേസമയം, 2030 ലെ ലോകകപ്പിന് മൊറോക്കോ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ സംയുക്തമായി വേദിയൊരുക്കും. 2026ല്‍ യുഎസില്‍ നടക്കേണ്ട അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കാനും ധാരണയായി. 2022ലെ ലോകകപ്പ് ഖത്തറില്‍വച്ചായിരുന്നു നടന്നത്. വീണ്ടും ഏഷ്യന്‍ മണ്ണിലേക്ക് ഫുട്‌ബോള്‍ വരുന്നത് ആവേശത്തോടെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കാണുന്നത്. 2034ലെ ലോകകപ്പ് നടത്താന്‍ സൗദി അറേബ്യ മാത്രമാണു മുന്നോട്ടുവന്നിരുന്നത്.

ഓസ്‌ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന വിവിധ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി കഴിഞ്ഞ ദിവസം സൗദി വെളിപ്പെടുത്തിയിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് മുമ്പില്‍ കണ്ടാണ് പുതിയതായി 11 സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്. രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങള്‍ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് വിപുലീകരിക്കും.

കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് ഇതില്‍ ഒരു സ്റ്റേഡിയം. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍, രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയമാകുമിത്. ‘പോപ്പുലസ്’ എന്ന പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയം. 92,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് റിയാദിലെ കിംഗ് സല്‍മാന്‍ സ്റ്റേഡിയം. ഇതുള്‍പ്പെടെ ആറ് സ്റ്റേഡിയളും റിയാദിലാണ്. കിംഗ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, സൗത്ത് റിയാദ് സ്റ്റേഡിയം, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയാണ് റിയാദിലെ സ്റ്റേഡിയങ്ങള്‍.

നിയോം സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ഖിദ്ദിയ്യ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദ സെന്‍ട്രല്‍ ഡെവലപ്‌മെന്റ് സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള എക്കണോമിക് സിറ്റി സ്റ്റേഡിയം, അല്‍ ഖോബാര്‍ അരാംകോ സ്റ്റേഡിയം, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here