ന്യൂഡല്‍ഹി: തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകളുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ ദില്ലിയില്‍. ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരുമായും തൃണമൂല്‍ എംപിമാരുമായും പി.വി. അന്‍വര്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇന്നലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായും പി.വി. അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവിധ ജില്ലകളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത ശേഷമാണ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അന്‍വറിന്റെ കൂടിക്കാഴ്ച. ഇടതുമുന്നണി വിട്ടശേഷം തമിഴ്നാട്ടിലെ ഡി.എം.കെ. എംഎല്‍എമാരുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അനുകൂല നിലപാട് എടുക്കാത്തതിനാല്‍ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല.