തിരിക്കില്‍ പെട്ട് യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസ്; തിയറ്റര്‍ മനേജ്മെന്റിനെതിരെയും നടപടി

0
71

പുഷ്പ 2 പ്രീമിയറിനിടെ യുവതി മരിച്ചതില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീമിനും സന്ധ്യ തിയറ്റര്‍ മനേജ്മെന്റിനെതിരെയും കേസെടുക്കും. അല്ലു അര്‍ജുന്‍ തിയറ്ററിലെത്തുമെന്ന് മനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നുവെന്ന് പൊലീസ്. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.

കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരുക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.രേവതിക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്‍കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിലീസിനോടനുബന്ധിച്ച് അര്‍ദ്ധരാത്രി മുതല്‍ റോഡുകളെല്ലാം ഫാന്‍സ് കയ്യടക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രാഫിക് തടസ്സവും നേരിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here