ഡെങ്കിപ്പനി-മലേറിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ഇൻഷുറൻസ്; പ്രീമിയം വർഷം 59 രൂപ

0
34

മുംബൈ: ഡെങ്കിപ്പനി, മലേറിയ ഉൾപ്പെടെ ജീവികൾ പരത്തുന്നതും വായുവിലൂടെ പകരുന്നതുമായ പകർച്ചവ്യാധികൾക്ക് ആരോഗ്യ ഇൻഷുറസ് പദ്ധതിയുമായി ഫോൺ പേ. വർഷം 59 രൂപ പ്രീമിയത്തിൽ ഒരുലക്ഷം രൂപവരെ ചികിത്സാച്ചെലവ് വാഗ്ദാനംചെയ്യുന്നതാണ് പദ്ധതി. ഉപഭോക്താക്കൾക്ക് ഫോൺ പേ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റർ ചെയ്യാനും ക്ലെയിം അവകാശപ്പെടാനും കഴിയുന്ന ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ഫൈലേറിയാസിസ്, ജപ്പാൻ ജ്വരം, സ്വൈൻ ഫ്ളൂ, പക്ഷിപ്പനി, ടൈഫോയ്‌ഡ്, മസ്തിഷ്കജ്വരം (മെനി​ഞ്ചൈറ്റിസ്) എന്നിങ്ങനെ പത്തിലധികം രോഗങ്ങളാണ് പദ്ധതിക്കുകീഴിൽ വരുന്നത്. കിടന്നുള്ള ചികിത്സ, പരിശോധന, ഐ.സി.യു. ചെലവ് എന്നിവയ്ക്കെല്ലാം ക്ലെയിം ലഭിക്കുമെന്ന് കമ്പനി പറയുന്നു. വർഷംമുഴുവൻ പ്രാബല്യത്തിലുണ്ടാകുമെന്നതാണ് മറ്റൊരുപ്രത്യേകത. ഫോൺ പേ ആപ്പിൽ ഇൻഷുറൻസ് വിഭാഗത്തിൽ ഡെങ്കി-മലേറിയ ഇൻഷുറൻസ് എന്ന ടാബിൽക്കയറി പദ്ധതിയിൽ അംഗമാകാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here