മഞ്ചേശ്വരം : പൈവളിഗെയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പോലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്നു സി.പി.എം. മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണ്. ഇതിനുള്ള തുടർനടപടികൾ വൈകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ., കെ.വി. കുഞ്ഞിരാമൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ്‌ചന്ദ്രൻ, വി.വി. രമേശൻ, കെ.ആർ. ജയാനന്ദ, എം. രഘുദേവൻ എന്നിവർ സംസാരിച്ചു. കനത്ത മഴമൂലം ചൊവ്വാഴ്ച വൈകിട്ട് ജോഡ്‌ക്കല്ലിൽ നടത്താനിരുന്ന പൊതുസമ്മേളനവും ചുവപ്പു വൊളന്റിയർ മാർച്ചും മാറ്റിവെച്ചു. ഏരിയാ സെക്രട്ടറിയായി വി.വി. രമേശനെ തിരഞ്ഞെടുത്തു.