പാക്കേജഡ് കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍; പരിശോധന കർശനം

0
55

ദില്ലി: പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉൾപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഈ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും ഓഡിറ്റുകൾക്കും വിധേയമായിരിക്കും. ഈ ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ ആവശ്യമില്ലെന്ന ഒക്ടോബറിലെ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഈ ഉത്പന്നങ്ങൾക്ക് ലൈസൻസുകളോ രജിസ്ട്രേഷനോ അനുവദിക്കുന്നതിന് മുമ്പ് നിർമ്മാതാക്കൾ നിർബന്ധിത പരിശോധനയ്ക്ക് വിധേയരാകണം. പാക്കേജുചെയ്ത കുടിവെള്ളം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബിസിനസുകൾ FSSAI-അംഗീകൃത മൂന്നാം കക്ഷിയായ ഭക്ഷ്യ സുരക്ഷാ ഏജൻസികൾ നടത്തുന്ന വാർഷിക ഓഡിറ്റിന് വിധേയമാകേണ്ടതുണ്ട്.

പാക്കേജുചെയ്ത കുടിവെള്ളവും മിനറൽ വാട്ടറും ‘ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണം’ എന്ന് ലേബൽ ചെയ്യാനുള്ള FSSAIയുടെ നീക്കത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഈ ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്ന് ഇതിനർത്ഥമില്ല. പകരം, ഇത് കർശനമായ സുരക്ഷാ പരിശോധനകൾ ഉറപ്പാക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പതിവ് പരിശോധനകളിലൂടെയും വാർഷിക ഓഡിറ്റിലൂടെയും കടന്നുപോകണം എന്നത് മാത്രമാണ് നിബന്ധന.

ഈ നടപടി കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കി കൊണ്ടായിരിക്കും. മുമ്പ്, ബിഐഎസും എഫ്എസ്എസ്എഐയും ഇരട്ട സർട്ടിഫിക്കേഷൻ ആവശ്യകതകൾ നീക്കം ചെയ്യുന്നതുൾപ്പെടെ ആവശ്യമാണെന്നും പാക്കേജുചെയ്ത കുടിവെള്ള ബിസിനസിലുള്ള കമ്പനികൾ ആവശ്യം ഉയര്‍ത്തിയിരുന്നു. പ്രത്യേകമായി, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, എഫ്എസ്എസ്എഐ എന്നീ രണ്ട് വ്യത്യസ്ത അതോറിറ്റികളില്‍ നിന്ന് സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള ആവശ്യകത നീക്കം ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ ഇരട്ട സർട്ടിഫിക്കേഷൻ പ്രക്രിയ കാരണം വർദ്ധിച്ച ചെലവുകൾ, നടപടിക്രമങ്ങളുടെ കാലതാമസം എന്നിവ പോലുള്ള വെല്ലുവിളികൾ ബിസിനസുകൾ അഭിമുഖീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here