ഈ തിയതികൾ മറക്കാതിരിക്കുക; ഡിസംബർ അവസാനിക്കുന്നതിന് മുൻപ് ചെയ്യേണ്ട സാമ്പത്തിക കാര്യങ്ങൾ

0
125

2024 അവസാനിക്കുകയാണ്, ഈ മാസത്തിൽ നിരവധി സാമ്പത്തിക കാര്യങ്ങളുടെ സമയ പരിധിയും അവസാനിക്കുന്നുണ്ട്, അതിനാൽ പിഴകൾ ഒഴിവാക്കാനും പരമാവധി ആനുകൂല്യങ്ങൾ നേടാനും ഈ സമയപരിധികൾ നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക. ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കേണ്ട 5 പ്രധാന സാമ്പത്തിക കാര്യങ്ങൾ ഇവയാണ്

1.സൗജന്യ ആധാര്‍ അപ്ഡേറ്റ്

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് 2024 ഡിസംബര്‍ 14 വരെ myAadhaarപോര്‍ട്ടല്‍ വഴി സൗജന്യമായി ഓണ്‍ലൈനായി അവരുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഈ തീയതിക്ക് ശേഷം, ആധാര്‍ കേന്ദ്രങ്ങളിലെ അപ്ഡേറ്റുകള്‍ക്ക് ഫീസ് ഈടാക്കും.ഒരു ആധാര്‍ കേന്ദ്രത്തില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് 50 രൂപയാണ് ഫീസ്. പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നത് സൗജന്യമാണ്

2.ഐഡിബിഐ ബാങ്കിന്‍റെ പ്രത്യേക എഫ്ഡി

ഐഡിബിഐ ബാങ്കിന്‍റെ 300 ദിവസം, 375 ദിവസം, 444 ദിവസം, 700 ദിവസം എന്നിങ്ങനെ കാലാവധിയുള്ള ഉത്സവ് എഫ്ഡികളില്‍ നിക്ഷേപിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. പലിശ യഥാക്രമം 7.05%, 7.25%, 7.35%, 7.20% എന്നിങ്ങനെയാണ് .

3.പഞ്ചാബ് & സിന്ധ് ബാങ്ക് പ്രത്യേക എഫ്ഡി

പഞ്ചാബ് & സിന്ധ് ബാങ്ക് വ്യത്യസ്ത കാലയളവുകളുള്ള വിവിധ പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചു. ഈ നിക്ഷേപങ്ങള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31 ആണ്. 222 ദിവസത്തെ ദൈര്‍ഘ്യമുള്ള പ്രത്യേക എഫ്ഡിക്ക് 6.30% വരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

4.എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2024 ഡിസംബര്‍ 22 മുതല്‍ ഇക്സിഗോ എയു ക്രെഡിറ്റ് കാര്‍ഡിനുള്ള റിവാര്‍ഡ് പോയിന്‍റുകളില്‍ മാറ്റം വരുത്തി. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഡിസംബര്‍ 22 മുതല്‍ വിദ്യാഭ്യാസ, സര്‍ക്കാര്‍, വാടക, ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കില്ല. ഡിസംബര്‍ 23 മുതല്‍ ക്രെഡിറ്റ് കാര്‍ഡില്‍ 0% ഫോറെക്സ് മാര്‍ക്ക്അപ്പ് ബാങ്ക് അവതരിപ്പിച്ചു

5.ആദായനികുതി സമയപരിധി

നിശ്ചിത തീയതിക്കകം മുന്‍വര്‍ഷത്തെ ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍, ഡിസംബര്‍ 31-നോ അതിനുമുമ്പോ വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here