ഉപ്പള: ഉപ്പളയില്‍ നിന്ന് ബൈക്ക് കവര്‍ന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കില്‍ കോളിയടുക്കം ലക്ഷംവീട് കോളനിയിലെ അബ്ദുല്‍ ബാസിത്(22), മുഹമ്മദ് അഫ്സല്‍(23) എന്നിവരെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിദ്യാനഗറില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി ഉപ്പള ടൗണില്‍ ഒരു കെട്ടിടത്തിന് സമീപത്ത് നിര്‍ത്തിയിട്ട മുഹമ്മദ് എന്നാളുടെ ബൈക്കാണ് പ്രതികള്‍ കവര്‍ന്നത്.
സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നിട് പ്രതികളെ വിദ്യാനഗറില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ കടത്തിക്കൊണ്ടുപോയ ബൈക്ക് മറ്റൊരു സ്ഥലത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ കണ്ടെത്തി. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.