ഷിറിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു

0
73

കാസര്‍കോട്: ഷിറിയ ദേശീയപാതയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബിജെപി നേതാവ് മരിച്ചു. ഉപ്പള, പ്രതാപ്‌നഗര്‍, ബീട്ടിഗദ്ദെയിലെ ധന്‍രാജ് (40)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഷിറിയ ദേശീയ പാതയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ധന്‍രാജിനെ ഉടനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം മംഗല്‍പ്പാടി താലൂക്കാസ്പത്രിയിലേക്ക് മാറ്റി. നിലവില്‍ ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് ധന്‍രാജ്. നേരത്തെ യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ടായും മണ്ഡലം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പരേതനായ ലോകയ്യപൂജാരി-രേവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കിഷോര്‍, ജഗദീഷ്

LEAVE A REPLY

Please enter your comment!
Please enter your name here