ബന്തിയോട് അടുക്കയില്‍ സദാചാര പൊലീസ് അക്രമം; പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൈപിടിച്ചു തിരിച്ചു, 10 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു

0
53

കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തിയോട്, അടുക്കയില്‍ സദാചാര പൊലീസ് അക്രമം. വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൈപിടിച്ചു തിരിച്ചതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന പത്തു പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അടുക്കത്തിനു സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരമാണ് കേസ്. സ്‌കൂള്‍ വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനികളും വിദ്യാര്‍ത്ഥികളും ബസ് വെയ്റ്റിംഗ് ഷെഡ്ഡിനു സമീപത്ത് വര്‍ത്തമാനം പറയുന്നതിനിടയില്‍ ഒരു സംഘം എത്തുകയായിരുന്നുവെന്നു പറയുന്നു. പെണ്‍കുട്ടികളോട് എന്തിനു സംസാരിക്കുന്നുവെന്നു ചോദിച്ച് കയര്‍ത്തുവത്രെ. കൂടെ പഠിക്കുന്ന കുട്ടികളോടാണ് സംസാരിച്ചതെന്നു മറുപടി പറഞ്ഞപ്പോള്‍ കൈപിടിച്ച് തിരിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നു കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here