ജനുവരി മുതല്‍ റേഷന്‍ വിതരണത്തില്‍ മാറ്റം; സാധനങ്ങള്‍ക്ക് പുറമേ പണവും ലഭിക്കും

0
48

തിരുവനന്തപുരം: ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ റേഷന്‍ ഇടപാടുകളില്‍ മാറ്റം വരുത്തുന്നു. മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനൊപ്പം നിര്‍ണയകമായ ചില നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇ-കെവൈസി പൂര്‍ത്തിയാക്കേണ്ടതുണ്ട്. നേരത്തെ ഡിസംബര്‍ 25 വരെയാണ് ഇതിനുള്ള കാലാവധിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബര്‍ 31ലേക്ക് നീട്ടിയിരുന്നു.

വിതരണം ചെയ്തിരുന്ന റേഷന്‍ സാധനങ്ങളുടെ അളവില്‍ മാറ്റമുണ്ട്. നേരത്തെ ലഭിച്ചിരുന്ന അളവില്‍ ആയിരിക്കില്ല സാധനങ്ങള്‍ ലഭിക്കുക. നേരത്തെ മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്പുമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ രണ്ടര കിലോഗ്രാം വീതം അരിയും ഗോതമ്പുമാണ് ലഭിക്കുക. മുമ്പ് അഞ്ച് കിലയാണ് റേഷന്‍ ഇനത്തില്‍ ലഭിച്ചിരുന്നതെങ്കില്‍ അര കിലോ ഗോതമ്പ് പുതിയ സ്‌കീം അനുസരിച്ച് അധികമായി ലഭിക്കും.

ഇ- കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ജനുവരി ഒന്നുമുതല്‍ റേഷന്‍ മാത്രമല്ല 1000 രൂപയുടെ അധിക ധനസഹായവും അര്‍ഹരായവര്‍ക്ക് ലഭ്യമാകും. ഇ- കെവൈസി പൂര്‍ത്തിയാക്കിയാല്‍ 2028 വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. നഗര പ്രദേശങ്ങളില്‍ മൂന്ന് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 100 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടോ വസ്തുവോ നാലുചക്ര വാഹനമോ ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ദുരുപയോഗം ചെയ്യുന്നത് തടയാനും അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുകയെന്ന ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ ഇ കെവൈസി നിര്‍ബന്ധമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here