എംഎൽഎ ഇടപെട്ടു; മലയോര മേഖലയിലെ യാത്ര ദുരിതത്തിന് പരിഹാരമാകുന്നു, മലയോര ഹൈവേ വഴി മുടിപ്പുവിലേക്ക് ഡിസംബർ -06 മുതൽ ബസ് സർവ്വീസ് ആരംഭിക്കും

0
48

സീതാംഗോളി: മികച്ച റോഡുണ്ടായിട്ടും മലയോര ഹൈവേ വഴി പൊതു ഗതാഗത ബസ് സൗകര്യമില്ല എന്ന മലയോര നിവാസികളുടെ ഏറെ കാലത്തെ ദുരിതത്തിന് പരിഹാരമായി നാളെ (ഡിസംബർ -06)മുതൽ രണ്ട് സ്വകാര്യ ബസുകൾ സർവ്വീസ്‌ ആരംഭിക്കും.

എകെഎം അഷ്‌റഫ് എംഎൽഎയുടെ നിർദ്ദേശ പ്രകാരം സ്വകാര്യ ബസ് കമ്പനിയായ മഹാലക്ഷ്മി ട്രാവെൽസ് ഉടമ പെർളയിലെ വിട്ടൽ ഷെട്ടിയാണ് തന്റെ രണ്ട് ബസുകൾ കാസറഗോഡ് നിന്നും കുമ്പളയിൽ നിന്നും സീതാംഗോളി-അംഗടിമുഗർ-പെർമൂദ-ചേവാർ-പൈവളികെ-മിയ്യപ്പദവ്-മൊർത്തന-മജീർപ്പള്ള-നന്ദാരപ്പദവ്‌-കർണാടക മുടിപ്പു വരെ വിവിധ സമയങ്ങളിലായി 11 ട്രിപ്പുകളിലായി സർവീസ് നടത്താൻ മുന്നോട്ട് വന്നത്.

മലയോര ഹൈവേയിൽ സർവ്വീസ്‌ ആരംഭിക്കാൻ കേരള കെഎസ്‌ആർടിസിയോടും ഗതാഗത വകുപ്പ് മന്ത്രിയോടും പലവട്ടം കത്തിലൂടെയും നേരിട്ടും മഞ്ചേശ്വരം എംഎൽഎ ആവശ്യമുന്നയിച്ചെങ്കിലും ആവശ്യമായ ബസില്ലെന്ന കാരണത്താൽ നിരസിക്കുകയായിരുന്നു. പിന്നീട് കർണാടക കെഎസ്‌ആർടിസിയോടും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ബസുകൾ അനുവദിച്ചിരുന്നില്ല തുടർന്ന് തന്റെ എംഎൽഎ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ഗ്രാമീണ ബസ് അനുവദിക്കാൻ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി എകെഎം അഷ്‌റഫ് എംഎൽഎ അപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടതോടെയാണ് ഈ റൂട്ടിൽ ബസുകൾ ഓടിക്കാൻ ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഓണർമാരോട് എംഎൽ ഉന്നയിച്ചത്. തുടർന്ന് മഹാലക്ഷ്മി ബസ്കമ്പനിയുടെ രണ്ട് ബസുകൾക്ക് മലയോര ഹൈവേ വഴി സർവ്വീസ് നടത്താനുള്ള അനുമതി നൽകുവാൻ റിജ്യീണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് 2023 സെപ്തംബർ 15 ന് കത്ത് നൽകുകയും തുടർന്ന് ജില്ലാ വികസന സമിതിയിലും മറ്റും എംഎൽഎ നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മലയോര മേഖലയില പുത്തിഗെ, എന്മകജെ, പൈവളികെ, മീഞ്ച, വോർക്കാടി ഗ്രാമ പഞ്ചായത്തിലെ നിരവധി സാധാരണക്കാർക്ക് ഏറെ ഉപകാരമാകുന്ന റൂട്ടിൽ 2 ബസുകൾ അനുവദിച്ചത്.

മലയോര മേഖലയിലെ സാധാരണക്കാർക്ക് തൊട്ടടുത്ത ടൗണുകളിൽ നിന്ന് അടുത്ത പ്രദേശങ്ങളിൽ എത്താൻ ദേശീയ പാതവഴി പ്രധന ടൗണുകളിൽ എത്തി കിലോമീറ്ററുകളോളം കറങ്ങി പോകേണ്ട യാത്ര ദുരിതങ്ങൾക്കും. ഇതോടെ പരിഹാരമാകും, അഞ്ചിലേറെ മെഡിക്കൽ കോളേജുകളുള്ള ദേർളകട്ടയിലേക്കുള്ള യാത്രയ്ക്കും ഏറെ സഹായമാകുന്ന മലയോര ഹൈവേ വഴി ബസ് സർവ്വീസ്‌ നടത്താൻ സന്നദ്ധനായ മഹാലക്ഷ്മി ട്രാവൽസ് ഉടമ പെർള സ്വദേശി വിട്ടൽ ഷെട്ടിയെ എകെഎം അഷ്‌റഫ് എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു.

ബസുകളുടെ സമയക്രമം.
ബസ് -1
ട്രിപ്പ് -1
രാവിലെ 07:12 കുമ്പള സീതാംഗോളി വഴി പെർമൂദ 08am മുടിപ്പു -09:30am
ട്രിപ്പ് -2- മുടിപ്പു 10:20am പെർമൂദ -11:50am കാസറഗോഡ്-12:50pm
ട്രിപ്പ്-3- കാസറഗോഡ്-01:15pm
പെർമൂദ-02:13pm,മുടിപ്പു 03:40pm.
ട്രിപ്പ് -മുടിപ്പു-04:10pm , പെർമൂദ-05:40pm, കാസറഗോഡ്-06:38pm.
ട്രിപ്പ് -5 കാസറഗോഡ്-06:45pm സീതാംഗോളി-07:18,കുമ്പള 07:30.

ബസ്-02

ട്രിപ്പ് 1)-രാവിലെ 06.25പെർമൂദ -സീതാംഗോളി വഴി കാസറഗോഡ്-07:23am.
ട്രിപ്പ്-2-കാസറഗോഡ് -07:42am പെർമൂദ -09:00am,മുടിപ്പു-10:30am.
ട്രിപ്പ്-03-മുടിപ്പു-11:30am,പെർമൂദ -12:50pm,കാസറഗോഡ് -01:48pm.
ട്രിപ്പ്-04-കാസറഗോഡ് -02:05pm. പെർമൂദ -03:03pm,മുടിപ്പു -04:30pm.
ട്രിപ്പ്-05 മുടിപ്പു -05:05pm,പെർമൂദ -06:25pm,കാസറഗോഡ് 07:23pm.
ട്രിപ്പ്-6 കാസറഗോഡ് 07:35pm,പെർമൂദ -08:33pm.

LEAVE A REPLY

Please enter your comment!
Please enter your name here