നീലേശ്വരം: വടക്കേ മലബാറിലെ പ്രശസ്തമായ പള്ളിക്കര പാലരെ കീഴിൽ വിഷ്ണു ക്ഷേത്രത്തിൽ രണ്ട് വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം. തെയ്യംകെട്ട് കാണാനെത്തുന്ന പതിനായിരങ്ങൾക്ക് അന്നദാനത്തിനുള്ള അരി നൽകിയത് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിക്കര മുഹയുദ്ദീൻ ജമാഅത്ത് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച് പുനർനിർമ്മിച്ച ക്ഷേത്രത്തിൽ രണ്ടുവർഷം മുടങ്ങിയ കളിയാട്ടം വീണ്ടും ആഘോഷിക്കുമ്പോൾ ഭക്തർക്കെല്ലാം അന്നദാനം നൽകണമെന്ന് ക്ഷേത്രം കമ്മിറ്റി തീരുമാനിച്ചതറിഞ്ഞ് അന്നദാനത്തിനുള്ള മുഴുവൻ അരിയും നൽകാൻ ജമാഅത്ത് കമ്മിറ്റി സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. ഇന്നലെ രാവിലെ ജമാഅത്ത് കമ്മറ്റി ഭാരവാഹികൾ ക്ഷേത്രത്തിലെത്തിയാണ് അരി നല്കിയത്. ക്ഷേത്രം സ്ഥാനികരും, ഭാരവാഹികളും ചേർന്ന് പള്ളിക്കമ്മിറ്റി അംഗങ്ങളെ സ്വീകരിച്ചു.റിയാസ് നിസ്സാമി, ജുമാ കമ്മിറ്റി പ്രസിഡൻറ് സി എച്ച് താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പള്ളിക്കമ്മിറ്റി ഭാരവാഹികളെ
ക്ഷേത്രം കമിറ്റി പ്രസിഡൻറ് പി ആർ ജയചന്ദ്രൻ, സെകട്ടറി സി എച്ച്.സുജിത്ത്, ട്രഷറർ ഹരിദാസ്ക്ഷേത്ര സ്ഥാനികർ ഭക്ഷണ കമിറ്റി ചെയർമാൻ ജനാർദ്ദനൻ കൺവീനർ സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.