ന്യൂഡല്‍ഹി: ഒരു കാലത്ത് നിരത്ത് വാണിരുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ യമഹയുടെ ആര്‍എക്‌സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്‌സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോട്ടോര്‍സൈക്കിള്‍ പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യത. കൂടുതല്‍ സിസിയുള്ള എന്‍ജിന്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉണ്ടായേക്കും. പരമാവധി 12.94 bhp കരുത്ത് ആയിരിക്കും മറ്റൊരു പ്രത്യേകത. ഏകദേശം 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതുന്ന പുതിയ ആര്‍എക്‌സ് 100 കമ്പനി ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഒന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
പ്രീമിയം സവിശേഷതകളുമായി വരുന്ന പുതിയ ആര്‍എക്‌സ് 100ല്‍ സ്പീഡോമീറ്റര്‍ ഓഡോമീറ്റര്‍ ട്രിപ്പ് മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പുതുമയായിരിക്കും. മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ അടക്കം പുതിയ കാലത്തെ മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാവും പുത്തന്‍ ആര്‍എക്‌സ് 100 അവതരിപ്പിക്കുക. ഡിസ്‌ക് ബ്രേക്ക്, ട്യൂബ് ലെസ് ടയര്‍ തുടങ്ങിയ ഫീച്ചറുകളും ഉറപ്പായും ഉണ്ടായേക്കും. ഏകദേശം 88000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗിക അറിയിപ്പ് ഒന്നും നല്‍കിയിട്ടില്ല.