മംഗല്‍പാടി സ്വദേശി ഡോ.മുനീറിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ യുഎസ് പുരസ്‌കാരം

0
50

കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ന്യൂറോ സയന്‍സ്റ്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. അമേരിക്കയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയിലും ഗവേഷണത്തിലും വരുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഈ മേഖലയിലേക്ക് വരണമെന്നും അദ്ദേഹം പുരസ്‌കാര സ്വീകരണ പ്രസംഗത്തില്‍ പറഞ്ഞു. ഡോ.മുനീര്‍ കാസര്‍കോട് മംഗല്‍പാടി സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here