ഉപ്പളയിലെ മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്ന ആവശ്യം: നടപടിയില്ല

0
65

ഉപ്പള∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിൽ നിർമിക്കുന്ന മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്ന ആവശ്യത്തിനു ഇതുവരെ പരിഹാരമായില്ല. നിലവിൽ ഉപ്പളയിൽ 200 മീറ്റർ മേൽപാലത്തിന്റെയും കൈക്കമ്പയിൽ അടിപ്പാതയുടെയും നിർമാണ പ്രവൃത്തി ദ്രുതിഗതിയിൽ നടക്കുന്നു എങ്കിലും ആവശ്യമായ സൗകര്യമില്ലെന്നാണു നാട്ടുകാരുടെ പരാതി.

പൈവളിഗെ, മീഞ്ച, വോർക്കാടി, മഞ്ചേശ്വരം, മംഗൽപാടി പഞ്ചായത്തിന്റെ പരിധിയിലുള്ളവരും മറ്റു പഞ്ചായത്തുകളിൽ നിന്ന് അടക്കം ജനങ്ങൾ ഏറെ ആശ്രയിക്കുന്നതും, താലൂക്ക് ആസ്ഥാന കേന്ദ്രമായതിനാലും, കർണാടക അതിർത്തിയിലുള്ളവർ അടക്കമുള്ള വ്യാപര സ്ഥാപനങ്ങളിൽ കൂടുതൽ ജനങ്ങൾ എത്തുന്നതുമായ കേന്ദ്രമാണ് ഉപ്പള ടൗൺ. വാഹനത്തിൽ എത്തുമ്പോൾ വൻ തിരക്കാണ് വർഷങ്ങളായി ഇവിടെ അനുഭവിക്കുന്നത്. വിവിധ വിശേഷ ഉത്സവ ദിവങ്ങളിൽ ജനങ്ങൾ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിൽ എത്തുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്.

ബന്തിയോട് മുതൽ ഹൊസങ്കടി ദേശീയപാതയിൽ വൻ തിരക്കാണ്. തദ്ദേശീയരുടെ വാഹനങ്ങൾ കുടുന്നതിനാൽ സർവീസ് റോഡിലും തിരക്കാണ്. പാതയോരത്ത് പാർക്കിങ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ അത്യാവശ്യത്തിന് സർവീസ് റോഡിൽ നിർത്തുമ്പോൾ പോലും വൻ കുരുക്ക് ഉണ്ടാകുന്നു. ഉപ്പളയിലെ 200 മീറ്റർ മേൽപാലം 400 മീറ്റർ നീട്ടി കൈക്കമ്പയിലേക്ക് നീട്ടിയാൽ ഉപ്പള ടൗണിൽ സൗകര്യം ഉണ്ടാകുമെന്നാണു നാട്ടുകാരും വ്യാപാരികളും പറയുന്നത്.

കൈക്കമ്പയിൽ 100 മീറ്റർ വരെ എങ്കിലും അടിപ്പാത നിർമാണം ആവശ്യമാണ്. കർണാടകയിലെ, പുത്തുർ, വിട്ടല, ധർമസ്ഥല, സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ അടക്കമുള്ള ഭാഗങ്ങളിൽ നിന്ന് ബായാർ – പൈവളിഗെ വഴി കൈക്കമ്പയിൽ എത്തുന്നത് നൂറുകണക്കിനു വാഹനങ്ങളാണ്. മേൽപാലം കൈക്കമ്പ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ആക‍്ഷൻ കമ്മിറ്റി സമരം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here