അതും തീരുമാനമായി! ഭക്ഷണത്തിന് ടേസ്റ്റ് നോക്കാൻ ഇനി മനുഷ്യനെ വേണ്ട; രുചിച്ചറിയാന്‍ ‘ഇ-നാവ്’

0
56

ആധുനിക സാങ്കേതിക വിദ്യ ഇത്രയും അഡ്വാൻസ് ആയിട്ടുള്ള കാലത്ത് ദിനം പ്രതി പുറത്ത് വരുന്ന പരീക്ഷണങ്ങൾ നിരവധിയാണ്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. അത്തരത്തിൽ ഒരു പരീക്ഷണം കൂടി ഇപ്പോൾ പുറത്തുവരികയാണ്. എന്താണെന്ന് വച്ചാൽ ഭക്ഷണം രുചിച്ചറിയാന്‍ ‘ഇ-നാവ്’.

രുചി നോക്കാനുള്ള ടെക് സംവിധാനമാണ് ‘ഇ-നാവ്’ എന്ന പുതിയ ഉപകരണം. പെൻസിൽവേനിയ സർവകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിന്‍റെ കണ്ടെത്തലിന് പിന്നിൽ. ഭക്ഷണത്തിന്‍റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താൻ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

അതേസമയം ഇനി ഫുഡ് ടേസ്റ്റർ തസ്തികകൾ ഇലക്ട്രോണിക് നാവുകളായിരിക്കും കയ്യടക്കുക. ആദ്യ ഘട്ടത്തിൽ പാനീയങ്ങളിലാണ് ഇലക്‌ട്രോണിക് നാവ് രുചി പരീക്ഷിക്കുന്നത്. ഫീൽഡ് ഇഫക്ടീവ് ട്രാൻസിസ്റ്റർ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ഉപകരണം പ്രവർത്തിക്കാൻ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാൻ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങൾ സെൻസർ വഴി ശേഖരിച്ച് കമ്പ്യൂട്ടർ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്നലാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here