പച്ചമുളക് അരച്ച് വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്ത് തേച്ചു, ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; മദ്രസ അദ്ധ്യാപകൻ പിടിയിൽ

0
218

കണ്ണൂര്‍: കൂത്തുപറമ്പില്‍ മദ്രസാ വിദ്യാര്‍ഥിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി ഉമൈര്‍ അഷ്റഫിനെയാണ് കണ്ണവം പോലീസ് അറസ്റ്റുചെയ്ത്.

കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിഴിഞ്ഞം സ്വദേശിയായ അജ്മല്‍ ഖാന്‍ എന്ന വിദ്യാര്‍ഥിയെ പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നാരോപിച്ചാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിക്കുകയും വടികൊണ്ട് അടിക്കുകയും രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് തേക്കുകയും ചെയ്‌തെന്നായിരുന്നു വിദ്യാര്‍ഥിയുടെ പരാതി. സംഭവശേഷം ഒളിവില്‍ പോയ അധ്യാപകനെ താനൂരില്‍ വെച്ചാണ് കണ്ണവം പോലീസ് പിടികൂടിയത്.

കേരളത്തിലും കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കോയമ്പത്തൂരില്‍നിന്ന് നാട്ടില്‍ വരുന്നുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് മലപ്പുറത്ത് എത്തി ക്യാമ്പ് ചെയ്തിരുന്നു. പോലീസിനെ കണ്ട ഉടനെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here