‘കാണേണ്ടതില്ല’; കുടുംബത്തെ കാണാൻ തയ്യാറാകാതെ സൗദിയിൽ ജയിലിൽ കഴിയുന്ന റഹീം, അതൃപ്തിയുമായി നിയമസഹായ സമിതി

0
185

റിയാദ്: വധശിക്ഷ ഒഴിവായി മോചനത്തിനുള്ള നടപടികൾ പൂർത്തിയാകുന്നതും കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ റഹീമിനെ സൗദിയിലെത്തിയ കുടുംബത്തിന് കാണാൻ കഴിഞ്ഞില്ല. സൗദിയിൽ എത്തിയ ഉമ്മയടക്കമുള്ള കുടുംബത്തിന് റഹീമിനെ നേരിൽ കാണാൻ കഴിഞ്ഞില്ല. അതേസമയം വീഡിയോ കോൾ വഴി റഹീം കുടുംബവുമായി സംസാരിച്ചു. റിയാദിൽ നിയമസഹായ സമിതിയെ അറിയിക്കാതെ ചില വ്യക്തികൾ വഴിയാണ് കുടുംബം എത്തിയിരുന്നത്. ഇക്കാരണത്താൽ റഹീം കുടുംബത്തെ കാണാൻ തയാറായില്ലെന്നാണ് സൂചന. തുടർനടപടികളെ ഇത് ബാധിക്കുമെന്ന് കണക്കാക്കി ആയിരുന്നു ഇത്. തങ്ങളെ അറിയിക്കാതെ എത്തിയതിൽ നിയമ സഹായ സമിതിയും അതൃപ്തി അറിയിച്ചു. റഹീമിന്റെ കേസ് അടുത്ത 17നാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക. മോചനം ഉത്തരവ് നേരത്തേ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

നന്ദി പറയുന്നതിന് പകരം നന്ദികേട് കാണിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഇടപെടലെന്ന് ചെയർമാൻ സിപി മുസ്തഫ പ്രതികരിച്ചു. റഹീമിനെ കാണാൻ മാതാവും സഹോദരനും അമ്മാവനുമാണ് സൗദി അറേബ്യയിലെത്തിയത്. റഹീമിനെ കാണണമെന്ന് ഉമ്മ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കുടുംബം യാത്ര തിരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മാതാവ് ഫാത്തിമയും സഹോദരൻ നസീറും അമ്മാവനും റിയാദിലെത്തിയത്. റിയാദ് അൽ ഹൈർ ജയിലിൽ കഴിയുന്ന റഹീമിനെ കാണാനാണ് അവരെത്തിയത്. മക്കയിൽ പോയി ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു വിവരം. ജയിൽ മോചനം വൈകുന്ന സാഹചര്യത്തിലാണ് കുടുംബം സൗദിയിലേക്ക് തിരിച്ചത്. റ​ഹീ​മി​​ന്‍റെ മോ​ച​ന ഹര്‍ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നു​ള്ള റി​യാ​ദ്​ ക്രി​മി​ന​ൽ കോ​ട​തി​യി​ലെ സി​റ്റി​ങ്​ ന​വം​ബ​ർ 17ന്​ ​ന​ട​ക്കും. ന​വം​ബ​ർ 21 ആ​യി​രു​ന്നു നേ​ര​ത്തെ കോ​ട​തി അ​റി​യി​ച്ച തീ​യ​തി. പ്ര​തി​ഭാ​ഗ​ത്തി​​ന്‍റെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ്​ 17 ലേ​ക്ക് മാ​റ്റി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here