കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയിൽ. എറണാകുളം കുന്നത്തുനാട് പരീക്കുട്ടി എന്നറിയപ്പെടുന്ന ഫരീദുദ്ദീനാണ് പിടിയിലായത്. ഇയാളോടൊപ്പം സുഹൃത്ത് ജിസ്മോനും പിടിയിലായിട്ടുണ്ട്. ഇന്നലെ നടന്ന പരിശോധനയിലാണ് ഇവരെ എക്സൈസ് പിടികൂടിയത്.
കാഞ്ഞാര്‍-പുളിക്കാനം റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഇവരിൽ നിന്ന് 230മില്ലി ഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം.