തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളില്‍ ഡിജിലോക്കര്‍, എം. പരിവാഹന്‍ മൊബൈല്‍ ആപ്പുകളില്‍നിന്നുള്ള ഡിജിറ്റല്‍ ലൈസന്‍സുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
പുതുക്കലുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഹാജരാക്കിയാല്‍ മതിയാകും. നേരത്തേ, ലൈസന്‍സിന്റെ പകര്‍പ്പുതന്നെ ഹാജരാക്കണമായിരുന്നു.
മോട്ടോര്‍വാഹനവകുപ്പും ഡിജിറ്റല്‍ ലൈന്‍സിലേക്കുമാറിയ സാഹചര്യത്തില്‍, വകുപ്പുതന്നെ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പുവേണമെന്നാവശ്യപ്പെടുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ച് ‘മാതൃഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചക്കിലം ഇടപെട്ടാണ് അപ്രായോഗികവ്യവസ്ഥ പിന്‍വലിച്ചത്. ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തിലേക്കുമാറ്റിയപ്പോള്‍ അസല്‍ ആവശ്യപ്പെടുന്നരീതിയും മാറ്റേണ്ടതായിരുന്നെന്ന് കമ്മിഷണര്‍ പറഞ്ഞു. എന്നാല്‍, ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഇനിമുതല്‍ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ഹാജരാക്കിയാല്‍ മതിയാകുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.