മൊബൈല്‍ റീചാര്‍ജ് തട്ടിപ്പ്: മുന്നറിയിപ്പുമായി കേരള പൊലീസ്

0
106

കാ​ഞ്ഞ​ങ്ങാ​ട്: മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ചാ​ര്‍ജി​ങ് കു​റ​ഞ്ഞ​നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്നു​വെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഒ​രു വ്യാ​ജ ലി​ങ്കും ല​ഭി​ക്കും. ഈ ​ലി​ങ്കി​ല്‍ ക്ലി​ക് ചെ​യ്യു​ന്ന​തോ​ടെ ഫോ​ണ്‍ പേ, ​ഗൂ​ഗി​ള്‍ പേ, ​പേ​ടി​എം മു​ത​ലാ​യ ആ​പ്പു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു.

തു​ട​ര്‍ന്ന് റീ​ചാ​ര്‍ജി​ങ്ങി​നാ​യി യു.​പി.​ഐ പി​ന്‍ ന​ല്‍കു​ന്ന​തോ​ടെ പ​രാ​തി​ക്കാ​ര​ന് ത​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പ​ണം ന​ഷ്ട​മാ​കു​ന്നു. ഇ​ത്ത​രം ത​ട്ടി​പ്പി​നി​ര​യാ​യാ​ല്‍ പ​ര​മാ​വ​ധി ഒ​രു​മ​ണി​ക്കൂ​റി​ന​കം ത​ന്നെ വി​വ​രം 1930 എ​ന്ന ന​മ്പ​റി​ലോ www.cybercrime.gov.in എ​ന്ന വെ​ബ് സൈ​റ്റ് മു​ഖേ​ന​യോ സൈ​ബ​ര്‍ പൊ​ലീ​സി​നെ അ​റി​യി​ക്ക​ണം.

LEAVE A REPLY

Please enter your comment!
Please enter your name here