മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 18 മുതൽ 21വരെ ജി.എച്ച്.എസ്.എസ് മംഗൽപ്പാടിയിൽ

0
4

കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സബ്‌ ജില്ലാപരിധിയിലെ 95 സ്കൂളുകളിൽ നിന്നും എണ്ണായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിനു പുറമേ എ.ജെ.ഐ എ.യു.പി സ്കൂൾ, എസ്.എസ്.എ.യു.പി.എസ് അയ്ല,അയ്ല ടെമ്പിൾ, ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കലോത്സവത്തിന് വേദിയൊരുങ്ങും.

18 സ്റ്റേജിതര മത്സരങ്ങളും 19,20, 21 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
19ന് രാവിലെ 10 ന് എ.കെ.എം അഷ്റഫ് എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും.മംഗൽപാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ അധ്യക്ഷയാകും.
ജില്ലാപഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ, യോഗാനന്ദ സരസ്വതി സ്വാമിജി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹനീഫ് പി.കെ,അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, കാസർകോട് ഡി.വൈ.എസ്.പി സി.കെ സുനിൽ കുമാർ, കണ്ണൂർ ആർ.ഡി.ഡി.രാജേഷ് കുമാർ, ഡി.ഡി.ഇ മധുസൂധനൻ ടി.വി, സദാശിവ ഷെട്ടി കുളുർ കന്യാന, സോമണ്ണ ബെവിൻമാറാഡ പ്രകാശ് മതിൽഹള്ളി, അബ്ദുൽ റഹിമാൻ സുബ്ബയക്കട്ട
എന്നിവർ മുഖ്യാതിഥികളാകും.

സംഘാടക സമിതി ജന. കൺവീനർ ശ്രീകുമാർ എം.എ സ്വാഗതം പറയും.
മഞ്ചേശ്വരം എ.ഇ.ഒ രാജഗോപാല കെ.റിപ്പോർട്ട് അവതരിപ്പിക്കും.
മംഗൽപ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇർഫാന ഇഖ്ബാൽ, ഖൈറുന്നിസ മുട്ടം, മുഹമ്മദ് ഹുസൈൻ സംസാരിക്കും.
ഓരോ ദിവസവും പതിനായിരത്തോളം പേർക്ക് ഭക്ഷണ ക്രമീകരണവും ഒരുക്കിയതായി സംഘാടകർ അറിയിച്ചു. 21 ന് സമാപന സമ്മേളനം കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷമീന ടീച്ചർ അധ്യക്ഷയാകും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർപേഴ്സൺ റുബീന നൗഫൽ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ് പി.കെ,ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ, മംഗൽപ്പാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇർഫാന ഇഖ്ബാൽ,എ.ഇ.ഒ രാജഗോപാല.കെ, പഞ്ചായത്തംഗം മജീദ് പച്ചമ്പള, പ്രിൻസിപ്പൽ ശ്രീകുമാർ എം.എ, പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് ഉപ്പള ഗേറ്റ്, നൗഷാദ് കെ.പി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here