മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്​ 20ലേക്ക്​ മാറ്റി

0
93

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കാ​സ​ർ​കോ​ട് സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ്​ ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി ഹൈ​കോ​ട​തി ന​വം​ബ​ർ 20ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. സു​രേ​ന്ദ്ര​ന​ട​ക്കം ആ​റു​പേ​രെ വെ​റു​തെ​വി​ട്ട കാ​സ​ർ​കോ​ട് സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഓ​ക്ടോ​ബ​ർ അ​ഞ്ചി​ലെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സ് കെ. ​ബാ​ബു​വി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. നേ​ര​ത്തേ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഹൈ​കോ​ട​തി, സെ​ഷ​ൻ​സ്​ കോ​ട​തി ഉ​ത്ത​ര​വ്​ സ്​​റ്റേ ചെ​യ്തി​രു​ന്നു.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ച്ച കെ. ​സു​രേ​ന്ദ്ര​ന് അ​പ​ര​നാ​യി പ​ത്രി​ക ന​ൽ​കി​യ ബി.​എ​സ്.​പി​യി​ലെ കെ. ​സു​ന്ദ​ര​യെ സു​രേ​ന്ദ്ര​ന്റെ അ​നു​യാ​യി​ക​ൾ ത​ട​ങ്ക​ലി​ൽ​വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പി​ന്നീ​ട് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും 8,300 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണും കോ​ഴ ന​ൽ​കി അ​നു​ന​യി​പ്പി​ച്ച് പ​ത്രി​ക പി​ൻ​വ​ലി​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സ്.

സാ​ക്ഷി​യാ​യ സു​ന്ദ​ര​യു​ടെ മൊ​ഴി​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കാ​സ​ർ​കോ​ട് കോ​ട​തി സു​രേ​ന്ദ്ര​നെ​യ​ട​ക്കം വെ​റു​തെ​വി​ട്ട​ത്. എ​ന്നാ​ൽ, അ​ധി​കാ​ര​പ​രി​ധി ലം​ഘി​ക്കു​ന്ന ഉ​ത്ത​ര​വാ​ണ് കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ദം.

LEAVE A REPLY

Please enter your comment!
Please enter your name here