ബസ് ടിക്കറ്റിനും ഗൂഗിള്‍ പേ ആപ്പുമായി കെഎസ്ആർടിസി

0
32

തിരുവനന്തപുരം: കൈ​യിൽ പണമില്ലെങ്കിലും ബസില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രികരെ ആകർഷിക്കുന്നതിനായി ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ സംവിധാനമൊരുങ്ങുക‍യാണ്. കരാർ നടപടികൾ പൂർത്തിയാകുന്നതോടെ ഡിജിറ്റൽ ഇടപാടുകളിലൂടെ ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസുകളിലും യാത്ര ചെയ്യാം. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിലുള്ള ഈ സംവിധാനം വ്യാപിപ്പിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കിയും ഇതില്‍ ഉപയോഗിക്കാനാകും. അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനായേക്കില്ലെന്നാണ് വിവരം. 4000-ത്തില്‍ അധികം വരുന്ന ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന്നുണ്ടെന്നും ബസ് എത്തുന്ന സമയവും അറിയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here