മം​ഗ​ളൂ​രു​വി​ൽ കൊ​ച്ചി മോ​ഡ​ൽ വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി

0
97

മം​ഗ​ളൂ​രു: നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് വാ​ട്ട​ർ മെ​ട്രോ സ​ർ​വി​സി​ന് ക​ർ​ണാ​ട​ക മാ​രി​ടൈം ബോ​ർ​ഡ് പ​ദ്ധ​തി. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് തു​റ​മു​ഖ ന​ഗ​ര​ത്തി​ൽ ജ​ല​യാ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​രു​ന​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് ബ​ജ​ൽ​മു​ത​ൽ മ​റ​വൂ​ർ​വ​രെ​യാ​ണ് മെ​ട്രോ സ​ർ​വി​സ്. പ്ര​ഥ​മ ഘ​ട്ട​ത്തി​ൽ 17 സ്റ്റേ​ഷ​നു​ക​ളി​ലാ​യി 30 കി​ലോ​മീ​റ്റ​ർ ദൂ​രം പൂ​ർ​ത്തീ​ക​രി​ക്കും. ബ​ജ​ൽ, സോ​മേ​ശ്വ​ര ക്ഷേ​ത്രം, ജെ​പ്പി​ന​മൊ​ഗ​റു, ബോ​ളാ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കും.

മാ​രി​ടൈം ബോ​ർ​ഡ് ര​ണ്ടു​വ​ർ​ഷം മു​മ്പ് നേ​ത്രാ​വ​തി, ഫ​ൽ​ഗു​നി ന​ദി​ക​ളെ ദേ​ശീ​യ ജ​ല​പാ​ത​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ച​ര​ക്ക് നീ​ക്ക​ത്തി​നും യാ​ത്ര​ക്കാ​ർ​ക്കും ഒ​രേ​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടും വി​ധം ആ​വി​ഷ്ക​രി​ച്ച ബാ​ർ​ജ് പ​ദ്ധ​തി ഫ​യ​ലി​ൽ​നി​ന്ന് ഇ​തു​വ​രെ വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് 2024-25 ബ​ജ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യാ​ണ് വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്ഥ​ലം, നെ​റ്റ്‌​വ​ർ​ക്ക് സാ​ധ്യ​ത എ​ന്നി​വ​യെ​ല്ലാം പ​ഠ​ന​വി​ധേ​യ​മാ​ക്കും. പ​ഴ​യ മം​ഗ​ലാ​പു​രം തു​റ​മു​ഖ​ത്തെ തി​ര​ക്ക് കു​റ​ക്കു​ന്ന​തി​ന് റോ​റോ സ​ര്‍വി​സ് (റോ​ൾ-​ഓ​ൺ/​റോ​ൾ-​ഓ​ഫ്) ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​ഠ​ന​വും ന​ട​ത്തും. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. 10 ദ്വീ​പു​ക​ളെ ബ​ന്ധി​പ്പി​ച്ച് 78 ബോ​ട്ടു​ക​ളും 38 ജെ​ട്ടി​ക​ളു​മാ​ണ് കൊ​ച്ചി​യി​ലു​ള്ള​ത്. സു​ഖ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ ശ്ര​ദ്ധേ​യ​മാ​ണ്.

മം​ഗ​ളൂ​രു വാ​ട്ട​ർ മെ​ട്രോ പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന നി​രീ​ക്ഷ​ണ​മു​ണ്ട്. പു​ഴ​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് ന​ഗ​രം ക​റ​ങ്ങാ​മെ​ന്ന​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലും നേ​ട്ടം പ്ര​തീ​ക്ഷി​ക്കു​ന്നു. ബ​ജ​ൽ, സോ​മേ​ശ്വ​ര ക്ഷേ​ത്രം, ജെ​പ്പി​ന​മൊ​ഗ​റു, ബോ​ളാ​ർ ബീ​ച്ച് വ്യൂ, ​ഉ​ള്ളാ​ൾ (കൊ​ടേ​പു​ര), ഹൊ​യി​ഗെ ബ​സാ​ർ, ബെം​ഗ്രെ, ബ​ന്ദ​ർ (പ​ഴ​യ തു​റ​മു​ഖം), ബോ​ലൂ​ർ-​ബൊ​ക്ക​പ​ട്ട​ണ, ത​ണ്ണീ​ർ ഭ​വി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, പു​തി​യ മം​ഗ​ളൂ​രു തു​റ​മു​ഖം, ബം​ഗ്ര കു​ളൂ​ർ, കു​ളൂ​ർ പാ​ലം, ബൈ​ക്കാം​പാ​ടി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ, കു​ഞ്ഞ​ത്ത് ബെ​യി​ൽ, മ​റ​വൂ​ർ പാ​ലം എ​ന്നി​വ​യാ​ണ് വാ​ട്ട​ർ മെ​ട്രോ ആ​ദ്യ​ഘ​ട്ട സ്റ്റേ​ഷ​നു​ക​ൾ.

LEAVE A REPLY

Please enter your comment!
Please enter your name here