കാഴ്ച പരിമിതി തടസ്സമായില്ല; സബ് ജൂനിയര്‍ 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് കാസറഗോഡ് അംഗഡിമുഗറിലെ നിയാസ്

0
169

കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായി കാസറഗോഡ് അംഗഡിമുഗറിലെ നിയാസ് അഹമ്മദ്. കൊല്ലം ജില്ലയുടെ സൗരവ്.എസ്. രണ്ടാംസ്ഥാനത്തും കൊല്ലത്തിന്റെ സായൂജ്.പി.കെ. മൂന്നാമതുമെത്തി.

12.40 സെക്കന്‍ഡിലാണ് നിയാസ് 100 മീറ്റര്‍ ദൂരം താണ്ടിയത്. ആദ്യമായാണ് നിയാസ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. നീലീശ്വരത്തെ സിന്തറ്റിക് ട്രാക്കില്‍ ഏതാനും ദിവസത്തെ പരിശീലനം മാത്രമാണ് സംസ്ഥാന കായികമേളയ്ക്ക് മുന്നോടിയായി ലഭിച്ചതെന്ന് നിയാസ് പറയുന്നു.

കാഴ്ച പരിമിതിയുള്ള കുട്ടിയാണ് നിയാസെന്നും ഇനി കൂടുതല്‍ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മത്സരശേഷം നിയാസിന്റെ അധ്യാപകന്‍ പറഞ്ഞു. കൃത്യമായ പരിശീലനത്തിനുള്ള സൗകര്യം പോലും കാസര്‍കോട്ടില്ല. അതിനുള്‍പ്പെടെ പരിഹാരം കാണണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here