കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ചില്ല് പൊട്ടി

0
122

കാസർകോട്: കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here