ഐപിഎല്‍:കോടികള്‍ കിട്ടിയ വമ്പന്മാരും; ടീമുകള്‍ കൈവിട്ട പ്രധാനതാരങ്ങളും

0
128

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാലേലത്തിനു മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. നാല് സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ് ശ്രദ്ധേയമായ നീക്കം നടത്തി. അതേസമയം കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച ഋഷഭ് പന്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്‍പട്ടത്തിലേക്കു നയിച്ച ശ്രേയസ് അയ്യര്‍, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരെ ടീമുകള്‍ കൈവിട്ടു. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിര്‍ത്തി. പാണ്ഡ്യ ക്യാപ്റ്റന്‍സ്ഥാനത്ത് തുടരും.

സഞ്ജു കോടിപതി

രാജസ്ഥാന്‍ റോയല്‍ 18 കോടിരൂപ മുടക്കി മലയാളി താരം സഞ്ജു സാംസണിനെ നിലനിര്‍ത്തി. സീസണില്‍ സഞ്ജു ടീമിനെ നയിക്കും. ചെന്നൈ സൂപ്പര്‍ കിങ്സ് മഹേന്ദ്രസിങ് ധോനിയെയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോലിയെയും ഗുജറാത്ത് ടൈറ്റന്‍സ് ശുഭ്മാന്‍ ഗില്ലിനെയും നിലനിര്‍ത്തി. ഓരോ ടീമിനും പരമാവധി ആറ് താരങ്ങളെ നിലനിര്‍ത്താം. മിക്കടീമുകളും അഞ്ചു താരങ്ങളെ നിലനിര്‍ത്തി. രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്.

ടീമുകളും നിലനിര്‍ത്തിയ താരങ്ങളും

മുംബൈ ഇന്ത്യന്‍സ് 

ജസ്പ്രീത് ബുംറ (18 കോടി)

സൂര്യകുമാര്‍ യാദവ് (16.35 കോടി രൂപ)

ഹാര്‍ദിക് പാണ്ഡ്യ (16.35 കോടി)

രോഹിത് ശര്‍മ (16.35 കോടി)

തിലക് വര്‍മ (8 കോടി)

ലേലത്തിന് ബാക്കിയുള്ള തുക 55 കോടി

സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഹെന്റിച്ച് ക്ലാസന്‍ (23 കോടി), പാറ്റ് കമിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി), ട്രാവിസ് ഹെഡ് (14 കോടി), നിധീഷ്‌കുമാര്‍ റെഡ്ഡി (ആറ് കോടി)

ബാക്കിത്തുക 45 കോടി

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

നിക്കോളാസ് പൂരന്‍ (21 കോടി), രവി ബിഷ്ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മോഹ്സിന്‍ ഖാന്‍ (നാല് കോടി), ആയുഷ് ബദോനി (നാല് കോടി)

ബാക്കിത്തുക 69 കോടി

പഞ്ചാബ് കിങ്സ്

ശശാങ്ക് സിങ് (5.5 കോടി), പ്രഭ്സിമ്രാന്‍ സിങ് (നാല് കോടി)

ബാക്കിത്തുക 110.5 കോടി

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്സ്വാള്‍ (18 കോടി), റയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറെല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (നാല് കോടി)

ബാക്കിത്തുക 41 കോടി

ചെന്നൈ സൂപ്പര്‍ കിങ്സ്

ഋതുരാജ് ഗെയ്ക്വാദ് (18 കോടി), മതീഷ പതിരണ (13 കോടി), ശിവം ദുബെ (12 കോടി), രവീന്ദ്ര ജഡേജ (18 കോടി), എം.എസ്. ധോനി (നാല് കോടി)

ബാക്കിത്തുക 65 കോടി

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

വിരാട് കോലി (21 കോടി), രജത് പടിദാര്‍ (11 കോടി), യാഷ് ദയാല്‍ (അഞ്ച് കോടി),

ബാക്കിത്തുക 83 കോടി

ഡല്‍ഹി ക്യാപിറ്റല്‍സ്

അക്സര്‍ പട്ടേല്‍ (16.50 കോടി), കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റന്‍ സ്റ്റബ്സ് (10 കോടി), അഭിഷേക് പോറല്‍ (നാല് കോടി)

ബാക്കിത്തുക 73 കോടി

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്

റിങ്കു സിങ് (13 കോടി), സുനില്‍ നരെയ്ന്‍ (12 കോടി), വരുണ്‍ ചക്രവര്‍ത്തി (12 കോടി), ആന്ദ്രെ റസ്സല്‍ (12 കോടി), ഹര്‍ഷിത് റാണ (നാല് കോടി), രമണ്‍ദീപ് സിങ് (നാല് കോടി)

ബാക്കിത്തുക 51 കോടി

ഗുജറാത്ത് ടൈറ്റന്‍സ്

റാഷിദ്ഖാന്‍ (18 കോടി), ശുഭ്മാന്‍ ഗില്‍ (16.50 കോടി), സായ് സുദര്‍ശനന്‍ (8.50 കോടി), രാഹുല്‍ തെവാട്യ (നാല് കോടി), ഷാരൂഖ് ഖാന്‍ (നാല് കോടി)

ബാക്കിത്തുക 69 കോടി

 

ടീം കൈവിട്ട പ്രധാനതാരങ്ങള്‍

ഇഷാന്‍ കിഷന്‍ (മുംബൈ), അര്‍ഷ്ദീപ് സിങ്, സാം കറന്‍ (പഞ്ചാബ്), ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡുപ്ലെസി (ബെംഗളൂരു), യുസ്വേന്ദ്ര ചാഹല്‍, ജോസ് ബട്ട്ലര്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍. അശ്വിന്‍ (രാജസ്ഥാന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍കുമാര്‍ (ഹൈദരാബാദ്), ഡെവണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര (ചെന്നൈ), ഋഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍ (ഡല്‍ഹി), മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍ (ഗുജറാത്ത്), ശ്രേയസ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഫില്‍ സാള്‍ട്ട് (കൊല്‍ക്കത്ത), കെ.എല്‍. രാഹുല്‍, ക്രുണാല്‍ പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക്, മാര്‍ക്കസ് സ്റ്റോയ്നിസ് (ലഖ്നൗ)

23 കോടി

സണ്‍റൈസേഴ്സ് ഹൈദരാബാദ് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച്ച് ക്ലാസനെ നിലനിര്‍ത്തിയത് നല്‍കാന്‍ കഴിയുന്നതിന്റെ പരമാവാധി തുകയായ 23 കോടി രൂപ നല്‍കിയാണ്. ഏറ്റവും കൂടുതല്‍ തുക ലഭിച്ചതും ക്ലാസനാണ്. 21 കോടി രൂപ ലഭിച്ച വിരാട് കോലിയാണ് രണ്ടാമത്

110.5 കോടി

നിലനിര്‍ത്തുന്നതില്‍ പിശുക്കുകാണിച്ചത് പഞ്ചാബ് കിങ്സാണ്. രണ്ടുതാരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. അതിനായി ആകെ ചെലവിട്ടത് 9.5 കോടിയും. ഇതോടെ മെഗാലേലത്തിന് അവര്‍ക്ക് ചെലവിടാന്‍ 110.5 കോടിരൂപ ബാക്കിയുണ്ട്

120 കോടി

120 കോടി രൂപയാണ് മെഗാലേലത്തില്‍ ഓരോ ടീമിനും ചെലവഴിക്കാന്‍ കഴിയുന്ന തുക. നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക ഇതില്‍നിന്ന് കുറയ്ക്കും. കളിക്കാരെ നിലനിര്‍ത്തുന്നതിന് പരമാവധി ചെലവിടാന്‍ കഴിയുന്ന തുക നേരത്തേ നിശ്ചയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here