വമ്പൻ വീഴ്ച, സ്വർണവില കുത്തനെ താഴേക്ക്; സ്വർണാഭരണ പ്രേമികൾ ആശ്വാസത്തിൽ

0
141

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്.

ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു. ശനിയാഴ്ച മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിലുള്ളത്. സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7085 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5840 രൂപയാണ്. വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ
നവംബർ 2 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
നവംബർ 5 – ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
നവംബർ 6 – ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
നവംബർ 9 – സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ
നവംബർ 10 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,200 രൂപ
നവംബർ 11 – സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ
നവംബർ 12 – സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here