‘കർണാടക സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് ബിജെപിയുടെ 100 കോടി വാഗ്​ദാനം’; ആരോപണവുമായി കോൺഗ്രസ്

0
18

ബെംഗളൂരു: ​കർണാടകയിൽ കോൺഗ്രസ്​ സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക്​ ബിജെപി 100 കോടി വാഗ്​ദാനം ചെയ്​​തെന്ന ആരോപണവുമായി കോൺ​ഗ്രസ്​ എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക്​ 50 കോട വാഗ്​ദാനം ചെയ്യുന്നുണ്ടെന്ന്​ കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് 100 കോടി വാഗ്​ദാനം ചെയ്​തെന്ന്​ കാണിച്ച്​​ രവികുമാർ രംഗത്തുവന്നത്​.

കിറ്റൂർ എംഎൽഎ ബാബസാഹിബ്​ ഡി. പാട്ടീൽ, ചിക്കമംഗളൂരു എംഎൽഎ എച്ച്​.ഡി തമ്മയ്യ എന്നിവരെ ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന്​ രവികുമാർ പറഞ്ഞു. ഇതി​െൻറ രേഖകൾ ത​െൻറ കൈവശമുണ്ടെന്നും അത്​ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്​തമാക്കി. അതേമസമയം, തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന്​ പാട്ടീലും തമ്മയ്യയും പറഞ്ഞു. തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണമെന്ന്​ ബിജെപിയും വെല്ലുവിളിച്ചു.

‘എംഎൽഎമാരെ വിലയ്​ക്കുവാങ്ങി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിക്കണം. ഓപ്പറേഷൻ കമലയിൽ നമ്മുടെ എംഎൽഎമാർ വീഴില്ല. അവരുടെ ​ശ്രമങ്ങൾ തെളിയിക്കാനുള്ള രേഖകളും തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്​. ഉചിതമായ സമയത്ത്​ ഞങ്ങളത്​ മാധ്യമങ്ങൾക്ക്​ മുന്നിൽ പുറത്തുവിടും’ -രവികുമാർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

‘ബിജെപിക്കെതിരെ നിരവധി ആരോപണങ്ങളാണ്​ വരുന്നത്​. അവരുടെ നേതാക്കൾ ജയിലിൽ പോകുമോയെന്ന ഭയത്തിലാണ്​. അതിനാൽ തന്നെ എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ്​ അവരുടെ ശ്രമം. കഴിഞ്ഞ സർക്കാരി​െൻറ കാലത്തുണ്ടാക്കിയ പണമുപയോഗിച്ച്​ ഈ സർക്കാരിനെ താഴെയിറക്കാനാണ്​ ശ്രമം. കൂടാതെ അവർക്ക്​ കേന്ദ്രത്തിൽനിന്നും ഫണ്ട്​ ലഭിക്കുന്നുണ്ട്​. ജെഡിഎസും അവരോ​ടൊപ്പം ചേർന്നിരിക്കുകയാണ്​. 50ഓളം എംഎൽഎമാരെയാണ്​ ബിജെപി വശീകരിക്കാൻ ശ്രമിക്കുന്നത്​. എന്നാൽ, അവരാരും പാർട്ടി മാറില്ല, കാരണം അവർ അടിയുറച്ച കോൺഗ്രസുകാരാണ്’ -രാവികുമാർ കൂട്ടിച്ചേർത്തു.

കർണാടകയിൽ 135 എംഎൽഎമാരാണ്​​ കോൺഗ്രസിനുള്ളത്​. ബിജെപിക്ക്​ 66ഉം ജെഡിഎസിന്​ 19ഉം അംഗങ്ങളുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here