‘ഷാഫി പറമ്പിലിന്റെ പിൻഗാമി’; വോട്ടെണ്ണി തീരുംമുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിന് അഭിനന്ദനവുമായി ബല്‍റാം

0
53

പാലക്കാട്: വോട്ടെണ്ണി തീരും മുമ്പേ പുതിയ എം.എൽ.എയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ അഭിനന്ദനവുമായി വിടി ബൽറാം. ”പാലക്കാട്‌ രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എം.എൽ.എ.യാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി”. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ മുന്നിട്ട് നിന്നെങ്കിലും ബിജെപി കോട്ടയായ ന​ഗരസഭയിലെ വോട്ടെണ്ണിയപ്പോൾ രാഹുൽ കോട്ട തകർത്ത് മുന്നേറുകയായിരുന്നു. നിലവിൽ 1418 വോട്ടുകൾക്ക് രാഹുൽ ലീഡ് ചെയ്യുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here