അഷ്‌റഫ്‌ സിറ്റിസണിനെ കേരള സന്തോഷ്‌ ട്രോഫി ടീമിന്റെ മാനേജറായി നിയമിച്ചു

0
96

ഉപ്പള : കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും സിറ്റിസൺ സ്പോർട്സ് ക്ലബ്ബ്‌ ഉപ്പളയുടെ നെടുംതൂണുമായ അഷ്‌റഫ്‌ സിറ്റിസനിനെ കേരളാ സന്തോഷ്‌ ട്രോഫി ടീമിന്റെ മാനേജറായി നിയമിച്ചു.

കേരളാ ഫുട്ബോൾ അസോസിയേഷൻ കോഴിക്കോട് വെച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിബി തോമസ് മുട്ടത്ത് ആണ് പരിശീലകൻ. ഹരി ബെന്നി സി (സഹ പരിശീലകൻ), നെൽസൺ എം.വി(ഗോൾകീപ്പിംഗ് കോച്ച്), ജോസ് ലാൽ(ടീം ഫിസിയോ).

എച്ച് ഗ്രൂപ്പിലാണ് കേരളം. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 20ന് കരുത്തരായ റെയില്‍വേയുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്.

സ്ക്വാഡ്:
ഗോൾകീപ്പർമാർ
മുഹമ്മദ് നിയാസ് കെ

ഹജ്മൽ എസ് (വിസി)

മുഹമ്മദ് അസ്ഹർ കെ

ഡിഫൻഡർമാർ
മനോജ് എം

സഞ്ജു ജി(സി)

മുഹമ്മദ് അസ്ലം

ആദിൽ അമൽ

മുഹമ്മദ് റിയാസ് പി.ടി

ജോസഫ് ജസ്റ്റിൻ

മിഡ്ഫീൽഡർമാർ
അർജുൻ വി

ക്രിസ്റ്റി ഡേവിസ്

മുഹമ്മദ് അർഷഫ്

നസീബ് റഹ്മാൻ

സൽമാൻ കള്ളിയത്ത്

നിജോ ഗിൽബർട്ട്

മൊഹമ്മദ് റിഷാദ് ഗഫൂർ

മുഹമ്മദ് റോഷൽ പി.പി

മുഹമ്മദ് മുഷ്‌റഫ്

ഫോർവേഡ്
ഗനി നിഗം

മുഹമ്മദ് അജ്സൽ

സജീഷ് ഇ

ഷിജിൻ ടി

LEAVE A REPLY

Please enter your comment!
Please enter your name here